Posts

വാസ്തു നോക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചോളൂ...

Image
ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും സമാധനവും  കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, എത്ര ശ്രമിച്ചിട്ടും വീട്ടില്‍ സമ്പത്ത് നിലനില്‍ക്കുന്നില്ല എന്ന പരാതിയുള്ളവരാണ് ഭൂരിഭാഗവും. വാസ്‌തുവിന്റെ പ്രശ്‌നമടക്കമുള്ളവ ഇതിന് കാരണമായി തീരുന്നുണ്ട്. വീട്ടിലെ അടുക്കള മുതല്‍ കിണറിന് വരെ വസ്തു നോക്കുന്ന നിങ്ങള്‍ വീട്ടിലെ വൈദ്യുത ഉപകരണത്തിന്റെ സ്ഥാനത്തിന് വാസ്തു നോക്കാറുണ്ട്?    വാസ്തു ശാസ്ത്ര പ്രകാരം ഭാരം കുറവുള്ള  വൈദ്യുത ഉപകരണങ്ങള്‍ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വെയ്ക്കണം. അല്ലെങ്കില്‍ കുടുംബത്തില്‍ ആരോഗ്യപരമായി പല പ്രശങ്ങളും ഉണ്ടാകും. ഇതിന് വിപരീതമായി വേണം ജനറേറ്ററും ട്രാൻസ്ഫോർമറുകളും ഇൻവെർട്ടറും പോലെയുള്ള ഉപകരണങ്ങള്‍ വെയ്ക്കാന്‍. അതായത് തെക്കു പടിഞ്ഞാറൻ ദിശകളില്‍.    നിരന്തരം ചൂടു ഉത്പാദിപ്പിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍  കിഴക്ക് ദിശയുടെ മധ്യഭാഗത്തേക്കോ തെക്ക് ദിശ മദ്ധ്യഭാഗത്തേക്കോ വെയ്ക്കാം. അതുപോലെ, ടെലിവിഷൻ, കമ്പ്യൂട്ടർ, റൂം ഹീറ്റർ, ഹീറ്റ് കോവൻറ്റർ, ഗെയ്സർ, മെയിൻമീറ്റർ മുതലായവ വീടിന്റെ തെക്ക് ഭാഗത്ത് വരുന്നതാണ് ഏറെ ഉത്...

വീട്ടിൽ സമാധാനവും സന്തോഷവും കളിയാടും... പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം !

Image
നേരത്തെ തന്നെ വ്യക്തമായ പദ്ധതി തയ്യാറാക്കുകയാണെങ്കില്‍ തന്നെ നമുക്ക് വീടിനെ സ്വര്‍ഗ്ഗ സമാനമാക്കി മാറ്റാന്‍ കഴിയും. ഇതിനായി, വീട് പണിയെക്കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോള്‍ തന്നെ വാസ്തു ശാസ്ത്രത്തെയും കൂട്ടുപിടിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. വീട് പണിയാനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാന പ്രവേശന വഴിക്ക് എതിരെ ആരാധനാലയം, മരം, തുറന്ന ഓട, കോടതി, ജയില്‍, വെദ്യുത-ടെലഫോണ്‍ പോസ്റ്റ് എന്നിവ ഉണ്ടായിരിക്കുന്നത് ശുഭമല്ലെന്നാണ് വാസ്തു പറയുന്നത്.    ചതുപ്പ് നിലം വീട് വയ്ക്കാന്‍ അനുയോജ്യമല്ല. പണ്ട് ശ്മശാനമായിരുന്ന ഇടവും കറുത്ത ചെളിയുള്ളതുമായ സ്ഥലങ്ങളും വീട് പണിക്ക് അനുയോജ്യമല്ല. വീട് വയ്ക്കുന്ന ഭൂമി 12 അടിവരെ കുഴിച്ച് മണ്ണിനെ കുറിച്ച് വാസ്തു വിദഗ്ധരുടെ അഭിപ്രായം അറിയണം. പ്രധാന ഗേറ്റ് അകത്തേക്ക് തുറക്കുന്ന രീതിയിലായിരിക്കണം നിര്‍മ്മിക്കേണ്ടത്. പൂജാമുറി ഒരുക്കുന്നുണ്ടെങ്കില്‍ അത് പ്രധാന വാതിലിന് മുന്നിലായിരിക്കരുത്. പൂജാമുറി അടുക്കളയോടും ബാത്ത് റൂമിനോടും അടുത്താവരുതെന്ന കാര്യവും പ്രത്യേകം ഓര്‍ക്കേണ്ടതാണ്.   സ്റ്റെയര്‍കെയ്സുകള്‍ ഉണ്ട...

ബെഡ്‌റൂമില്‍ ബെഡിന്റെ സ്ഥാനം എവിടെയായിരിക്കണം ? നിലക്കണ്ണാടിയെന്തിന് ?

Image
അതിനെ അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളയാന്‍ പറ്റില്ല, ഒരു ശാസ്ത്രത്തെ ബഹുമാനിക്കലാണ് അത്. ദൈവവിശ്വാസമില്ലാത്തവര്‍ പോലും വീട് വയ്ക്കുമ്പോള്‍ വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതില്‍ ഓരോ വസ്തുക്കളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്ന നിര്‍ബന്ധം വാസ്തുവിലുണ്ട്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്‍റെയും ഒരു ക്രമപ്പെടുത്തലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.   വീട്ടില്‍ നിറഞ്ഞുനില്‍ക്കേണ്ട പോസിറ്റീവ് ഊര്‍ജ്ജത്തെ ആധാരമാക്കിയാണ് വാസ്തുവിലെ ഓരോ നിയമങ്ങളും പറയുന്നത്. ഊണ്‍മുറിയില്‍ ഇരിപ്പിടങ്ങളുടെ എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആയിരിക്കണമെന്നും ഇത് ഏകാന്തത ഇല്ലാതാക്കി മനസ്സിന് ഉന്‍‌മേഷം പകരാന്‍ സഹായിക്കുമെന്നുമാണ് വാസ്തു പറയുന്നത്.പൂമുഖവാതില്‍ എവിടെ വേണമെന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാന വാതില്‍ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരിക്കുന്നത് വീടിനുള്ളിലേക്ക് നല്ല ഊര്‍ജ്ജത്തെ ക്ഷണിച്ചു വരുത്തുമെന്നും വാസ്തു പറയുന്നു.    പ്രധാന വാതിലിനോട് ചേര്‍ന്നായിരിക്കരുത് കുളിമുറിയുടെ വാതില്‍ എന്നും വാസ്തു പറയുന്നു‍. ...

എന്താണ് ഗൃഹാരംഭം ? താംബൂലചവര്‍ണ്ണ സമയമാണോ ഗൃഹാരംഭത്തിന് ഉത്തമം ?

Image
എന്താണ് ഗൃഹാരംഭം ? താംബൂലചവര്‍ണ്ണ സമയമാണോ ഗൃഹാരംഭത്തിന് ഉത്തമം ? ഗൃഹാരംഭത്തെ ഗൃഹപ്രവേശമായി പലരും തെറ്റിദ്ധരിച്ച് കാണാറുണ്ട്. ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കുക എന്നാണ് ഗൃഹാരംഭം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗൃഹാരംഭത്തിന് മൂലവും മകവും ഊണ്‍ നാളുകളും ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ രാശികളും ഉത്തമമാണ്. ചിങ്ങം, മകരം, കുംഭം എന്നീ മൂന്ന് മാസങ്ങള്‍ കിഴക്കേതും പടിഞ്ഞാറേതും വയ്ക്കുന്നതിന് ശുഭം. മേടം, ഇടവം, തുലാം, വൃശ്ചികം എന്നീ നാലു മാസങ്ങള്‍ തെക്കേതും വടക്കേതും വയ്ക്കുന്നതിന് ശുഭമാണ്.   മിഥുനം, കര്‍ക്കിടകം, കന്നി, ധനു, മീനം മാസങ്ങളിലും ആദിത്യന്‍ കാര്‍ത്തിക നക്ഷത്രത്തില്‍ നില്‍ക്കുമ്പോഴും ഒരു ദിക്കിലും ഗൃഹനിര്‍മ്മിതി പാടില്ല. മുഹൂര്‍ത്ത രാശിയുടെ നാനാലാമിടത്ത് ഒരു ഗ്രഹങ്ങളും പാടില്ല. ഇവിടെ പാപ ഗ്രഹം നില്‍ക്കുന്നത് അങ്ങേയറ്റം ദോഷകരവുമാണ്. അഷ്ടമത്തില്‍ കുജനും ഞായര്‍, ചൊവ്വ ആഴ്ചകളും വേധ നക്ഷത്രവും ഗൃഹാരംഭത്തിന് വര്‍ജ്ജിക്കണം.    ഗൃഹാരംഭത്തിന് ഇടവം, മിഥുനം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ എട്ട് രാശികള്‍ ഉത്തമങ്ങ...

പൂമുഖ വാതിലിനു നേരെയാണോ കോണിപ്പടികള്‍ ? ശ്രദ്ധിക്കണം... അത് ദോഷമാണ് !

Image
വേദാരംഭകാലം മുതല്‍ക്കുതന്നെ പാലിച്ചു വരുന്നതും പ്രകൃത്യാ ഒരു പ്രദേശത്തുള്ള ഊര്‍ജ്ജ സന്തുലനത്തെ അടിസ്ഥാനപ്പെടുത്തി ക്രമീകരിച്ചിട്ടുള്ളതുമായ അനേകം തത്വങ്ങള്‍ അടങ്ങിയ ശാസ്ത്രമെന്നാണ് വാസ്തുശാസ്ത്രം അറിയപ്പെടുന്നത്. മനുഷ്യന്‍,  പ്രകൃതി, വാസ്തു എന്നിങ്ങനെയുള്ള മൂന്ന് ഘടകങ്ങളുടെ താളാത്മകമായ സന്തുലനാവസ്ഥയാണ് മനുഷ്യന്റെ സുഖവും ആരോഗ്യവും ക്രമീകരിക്കുന്നതെന്നും ശാസ്തം പറയുന്നു. വീടുകളെ സംബന്ധിച്ചിടത്തോളം വാതിലുകളുടെ സ്ഥാനത്തിന് വാസ്തുവില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വീടിന്റെ പ്രധാന വാതില്‍ കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കുകളില്‍ വരുന്നതാണ് ഏറ്റവും ഉത്തമം. തെക്ക് വശത്ത് പ്രധാന വാതില്‍ വരുന്നത് പൊതുവേ അനുവര്‍ത്തിക്കാറില്ല. എന്നാല്‍ മഹാദിക്കുകളില്‍ ഒന്നായ തെക്കിനെ മോശം എന്ന് കണക്കാക്കി തള്ളി കളയേണ്ടതില്ലെന്നും മറ്റു ചില ക്രമീകരണങ്ങളോടെ തെക്ക് ദിക്കിലെ വാതില്‍ ഐശ്വര്യം നല്‍കുന്ന രീതിയില്‍ ഉപയോഗിക്കാമെന്നും വാസ്തു പറയുന്നു. വീട് പണിയുന്ന വേളയില്‍ മദ്ധ്യഭാഗമായ ബ്രഹ്മസ്ഥാനം അടയാതെ ശ്രദ്ധിക്കണം. അകത്ത് സ്റ്റെയര്‍ കേസ് പണിയുമ്പോള്‍ വടക്ക് കിഴക്കേ മൂലയില്‍ നിന്നോ അല്ലെങ്കില്‍ വീടിന് മദ...

എന്താണ് ദൃഷ്ടിദോഷം ? എങ്ങനെയാണ് വീടിനെ ദൃഷ്ടിദോഷം ബാധിക്കുക ?

Image
എന്താണ് ദൃഷ്ടിദോഷം ? എങ്ങനെയാണ് വീടിനെ ദൃഷ്ടിദോഷം ബാധിക്കുക ? ഒരു വ്യക്തിയുടെ നോട്ടത്തിലൂടെയുള്ള ദോഷം മറ്റൊരു വ്യക്തിക്കോ അയാളുടെ വീടിനോ അല്ലെങ്കില്‍ വാഹനത്തിനോ മറ്റോ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകളോ നാശങ്ങളോ സംഭവിക്കും എന്ന ഒരു നാടോടി വിശ്വാസമാണ് ദൃഷ്ടിദോഷം അഥവാ കണ്ണുദോഷം എന്നാണ് പൂര്‍വികര്‍ അഭിപ്രായപ്പെടുന്നത്. ഒരു അന്ധവിശ്വാസം മാത്രമാണ് ഇതെന്ന് തോന്നാമെങ്കിലും വാസ്തുശാസ്ത്രത്തില്‍ ഈ ദോഷത്തെക്കുറിച്ച് പറയുന്നുണ്ട്.   ഏതൊരാളുടേയും സ്വപ്നമാണ് സ്വന്തമായൊരു വീട്. വളരെക്കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി വളരെ ആഗ്രഹിച്ച് മനോഹരമായ വീട് വച്ചിട്ട് അതില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്തു കാര്യം ?  ആയതിനാല്‍ വീടിന്റെ പണിപൂര്‍ത്തിയാകുന്നതിനു മുന്‍പ് ചില മുന്‍കരുതലുകളെടുക്കുന്നത് ഉത്തമമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.    വീടിന്റെ മുന്‍ഭാഗത്തെ അതിമനോഹരമായ എലിവേഷന്‍ ഏതൊരാളുടേയും ദൃഷ്ടിയെ ആകര്‍ഷിക്കും. 'കൊള്ളാം' എന്ന് മനസ്സിലെങ്കിലും അവര്‍ അഭിപ്രായം പറയും. ദോഷദൃഷ്ടിയള്ള ഒരാളാണെങ്കില്‍ 'ഓഹോ ഇവന് ഇത്രയും വലിയ കൊട്ടാരം തന്നെ വേണമായ...

അറിഞ്ഞോളൂ... ഈ വൃക്ഷങ്ങളൊന്നും ഗൃഹ നിര്‍മ്മാണത്തിന് അനുയോജ്യമല്ല !

Image
ദൈവവിശ്വാസമില്ലാത്ത ആളുകള്‍ പോലും വീട് വെയ്ക്കുന്ന വേളയില്‍ വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്റേയും ഒരു ക്രമപ്പെടുത്തലാണെന്നും പറയുന്നു.   വള്ളികളോടു ചേർന്നു വളരുന്ന മരങ്ങളായ ഇത്തി പോലുള്ളവയും ലതകളാല്‍ ചുറ്റപ്പെട്ട വൃക്ഷങ്ങളും അകത്തു ദ്വാരമുള്ള തരത്തിലുള്ള വൃക്ഷങ്ങളും പുഴുക്കള്‍ കാണപ്പെടുന്ന വൃക്ഷങ്ങളും മുള്ളുള്ള വൃക്ഷവും ഗൃഹ നിര്‍മ്മാണ ഉപയോഗത്തിന് ഗുണകരമല്ലെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. മനുഷ്യരും ദേവന്മാരും പ്രാര്‍ഥിക്കുന്ന വൃക്ഷമായ അരയാലും ദേവസ്ഥാപനം ചെയ്തിട്ടുള്ള വൃക്ഷങ്ങളും വഴിയിലും ഭൂതവാസം ഉള്ളയുടത്തുമുള്ള വൃക്ഷങ്ങളും ഒഴിവാക്കേണ്ടതാണ്.        സർപ്പവാസമുള്ളതും ഉണങ്ങിയതും കാറ്റിൽ ഒടിഞ്ഞോ കട പുഴകിയോ വീണതും തീപിടിച്ചതുമായവയും ഗുണകരമല്ല. കൂടാതെ ഇടിമിന്നലേറ്റതോ ആനകുത്തിയതോ ആയ വൃക്ഷവും ഉപയോഗശൂന്യമാണ്. ദേവ...