Posts

Showing posts from March, 2018

വാസ്തു നോക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചോളൂ...

Image
ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും സമാധനവും  കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, എത്ര ശ്രമിച്ചിട്ടും വീട്ടില്‍ സമ്പത്ത് നിലനില്‍ക്കുന്നില്ല എന്ന പരാതിയുള്ളവരാണ് ഭൂരിഭാഗവും. വാസ്‌തുവിന്റെ പ്രശ്‌നമടക്കമുള്ളവ ഇതിന് കാരണമായി തീരുന്നുണ്ട്. വീട്ടിലെ അടുക്കള മുതല്‍ കിണറിന് വരെ വസ്തു നോക്കുന്ന നിങ്ങള്‍ വീട്ടിലെ വൈദ്യുത ഉപകരണത്തിന്റെ സ്ഥാനത്തിന് വാസ്തു നോക്കാറുണ്ട്?    വാസ്തു ശാസ്ത്ര പ്രകാരം ഭാരം കുറവുള്ള  വൈദ്യുത ഉപകരണങ്ങള്‍ വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വെയ്ക്കണം. അല്ലെങ്കില്‍ കുടുംബത്തില്‍ ആരോഗ്യപരമായി പല പ്രശങ്ങളും ഉണ്ടാകും. ഇതിന് വിപരീതമായി വേണം ജനറേറ്ററും ട്രാൻസ്ഫോർമറുകളും ഇൻവെർട്ടറും പോലെയുള്ള ഉപകരണങ്ങള്‍ വെയ്ക്കാന്‍. അതായത് തെക്കു പടിഞ്ഞാറൻ ദിശകളില്‍.    നിരന്തരം ചൂടു ഉത്പാദിപ്പിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍  കിഴക്ക് ദിശയുടെ മധ്യഭാഗത്തേക്കോ തെക്ക് ദിശ മദ്ധ്യഭാഗത്തേക്കോ വെയ്ക്കാം. അതുപോലെ, ടെലിവിഷൻ, കമ്പ്യൂട്ടർ, റൂം ഹീറ്റർ, ഹീറ്റ് കോവൻറ്റർ, ഗെയ്സർ, മെയിൻമീറ്റർ മുതലായവ വീടിന്റെ തെക്ക് ഭാഗത്ത് വരുന്നതാണ് ഏറെ ഉത്...

വീട്ടിൽ സമാധാനവും സന്തോഷവും കളിയാടും... പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം !

Image
നേരത്തെ തന്നെ വ്യക്തമായ പദ്ധതി തയ്യാറാക്കുകയാണെങ്കില്‍ തന്നെ നമുക്ക് വീടിനെ സ്വര്‍ഗ്ഗ സമാനമാക്കി മാറ്റാന്‍ കഴിയും. ഇതിനായി, വീട് പണിയെക്കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോള്‍ തന്നെ വാസ്തു ശാസ്ത്രത്തെയും കൂട്ടുപിടിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. വീട് പണിയാനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാന പ്രവേശന വഴിക്ക് എതിരെ ആരാധനാലയം, മരം, തുറന്ന ഓട, കോടതി, ജയില്‍, വെദ്യുത-ടെലഫോണ്‍ പോസ്റ്റ് എന്നിവ ഉണ്ടായിരിക്കുന്നത് ശുഭമല്ലെന്നാണ് വാസ്തു പറയുന്നത്.    ചതുപ്പ് നിലം വീട് വയ്ക്കാന്‍ അനുയോജ്യമല്ല. പണ്ട് ശ്മശാനമായിരുന്ന ഇടവും കറുത്ത ചെളിയുള്ളതുമായ സ്ഥലങ്ങളും വീട് പണിക്ക് അനുയോജ്യമല്ല. വീട് വയ്ക്കുന്ന ഭൂമി 12 അടിവരെ കുഴിച്ച് മണ്ണിനെ കുറിച്ച് വാസ്തു വിദഗ്ധരുടെ അഭിപ്രായം അറിയണം. പ്രധാന ഗേറ്റ് അകത്തേക്ക് തുറക്കുന്ന രീതിയിലായിരിക്കണം നിര്‍മ്മിക്കേണ്ടത്. പൂജാമുറി ഒരുക്കുന്നുണ്ടെങ്കില്‍ അത് പ്രധാന വാതിലിന് മുന്നിലായിരിക്കരുത്. പൂജാമുറി അടുക്കളയോടും ബാത്ത് റൂമിനോടും അടുത്താവരുതെന്ന കാര്യവും പ്രത്യേകം ഓര്‍ക്കേണ്ടതാണ്.   സ്റ്റെയര്‍കെയ്സുകള്‍ ഉണ്ട...

ബെഡ്‌റൂമില്‍ ബെഡിന്റെ സ്ഥാനം എവിടെയായിരിക്കണം ? നിലക്കണ്ണാടിയെന്തിന് ?

Image
അതിനെ അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളയാന്‍ പറ്റില്ല, ഒരു ശാസ്ത്രത്തെ ബഹുമാനിക്കലാണ് അത്. ദൈവവിശ്വാസമില്ലാത്തവര്‍ പോലും വീട് വയ്ക്കുമ്പോള്‍ വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതില്‍ ഓരോ വസ്തുക്കളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്ന നിര്‍ബന്ധം വാസ്തുവിലുണ്ട്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്‍റെയും ഒരു ക്രമപ്പെടുത്തലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.   വീട്ടില്‍ നിറഞ്ഞുനില്‍ക്കേണ്ട പോസിറ്റീവ് ഊര്‍ജ്ജത്തെ ആധാരമാക്കിയാണ് വാസ്തുവിലെ ഓരോ നിയമങ്ങളും പറയുന്നത്. ഊണ്‍മുറിയില്‍ ഇരിപ്പിടങ്ങളുടെ എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആയിരിക്കണമെന്നും ഇത് ഏകാന്തത ഇല്ലാതാക്കി മനസ്സിന് ഉന്‍‌മേഷം പകരാന്‍ സഹായിക്കുമെന്നുമാണ് വാസ്തു പറയുന്നത്.പൂമുഖവാതില്‍ എവിടെ വേണമെന്നത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. പ്രധാന വാതില്‍ വടക്കോട്ടോ കിഴക്കോട്ടോ അഭിമുഖമായിരിക്കുന്നത് വീടിനുള്ളിലേക്ക് നല്ല ഊര്‍ജ്ജത്തെ ക്ഷണിച്ചു വരുത്തുമെന്നും വാസ്തു പറയുന്നു.    പ്രധാന വാതിലിനോട് ചേര്‍ന്നായിരിക്കരുത് കുളിമുറിയുടെ വാതില്‍ എന്നും വാസ്തു പറയുന്നു‍. ...

എന്താണ് ഗൃഹാരംഭം ? താംബൂലചവര്‍ണ്ണ സമയമാണോ ഗൃഹാരംഭത്തിന് ഉത്തമം ?

Image
എന്താണ് ഗൃഹാരംഭം ? താംബൂലചവര്‍ണ്ണ സമയമാണോ ഗൃഹാരംഭത്തിന് ഉത്തമം ? ഗൃഹാരംഭത്തെ ഗൃഹപ്രവേശമായി പലരും തെറ്റിദ്ധരിച്ച് കാണാറുണ്ട്. ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കുക എന്നാണ് ഗൃഹാരംഭം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഗൃഹാരംഭത്തിന് മൂലവും മകവും ഊണ്‍ നാളുകളും ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ രാശികളും ഉത്തമമാണ്. ചിങ്ങം, മകരം, കുംഭം എന്നീ മൂന്ന് മാസങ്ങള്‍ കിഴക്കേതും പടിഞ്ഞാറേതും വയ്ക്കുന്നതിന് ശുഭം. മേടം, ഇടവം, തുലാം, വൃശ്ചികം എന്നീ നാലു മാസങ്ങള്‍ തെക്കേതും വടക്കേതും വയ്ക്കുന്നതിന് ശുഭമാണ്.   മിഥുനം, കര്‍ക്കിടകം, കന്നി, ധനു, മീനം മാസങ്ങളിലും ആദിത്യന്‍ കാര്‍ത്തിക നക്ഷത്രത്തില്‍ നില്‍ക്കുമ്പോഴും ഒരു ദിക്കിലും ഗൃഹനിര്‍മ്മിതി പാടില്ല. മുഹൂര്‍ത്ത രാശിയുടെ നാനാലാമിടത്ത് ഒരു ഗ്രഹങ്ങളും പാടില്ല. ഇവിടെ പാപ ഗ്രഹം നില്‍ക്കുന്നത് അങ്ങേയറ്റം ദോഷകരവുമാണ്. അഷ്ടമത്തില്‍ കുജനും ഞായര്‍, ചൊവ്വ ആഴ്ചകളും വേധ നക്ഷത്രവും ഗൃഹാരംഭത്തിന് വര്‍ജ്ജിക്കണം.    ഗൃഹാരംഭത്തിന് ഇടവം, മിഥുനം, ചിങ്ങം, കന്നി, വൃശ്ചികം, ധനു, കുംഭം, മീനം എന്നീ എട്ട് രാശികള്‍ ഉത്തമങ്ങ...

പൂമുഖ വാതിലിനു നേരെയാണോ കോണിപ്പടികള്‍ ? ശ്രദ്ധിക്കണം... അത് ദോഷമാണ് !

Image
വേദാരംഭകാലം മുതല്‍ക്കുതന്നെ പാലിച്ചു വരുന്നതും പ്രകൃത്യാ ഒരു പ്രദേശത്തുള്ള ഊര്‍ജ്ജ സന്തുലനത്തെ അടിസ്ഥാനപ്പെടുത്തി ക്രമീകരിച്ചിട്ടുള്ളതുമായ അനേകം തത്വങ്ങള്‍ അടങ്ങിയ ശാസ്ത്രമെന്നാണ് വാസ്തുശാസ്ത്രം അറിയപ്പെടുന്നത്. മനുഷ്യന്‍,  പ്രകൃതി, വാസ്തു എന്നിങ്ങനെയുള്ള മൂന്ന് ഘടകങ്ങളുടെ താളാത്മകമായ സന്തുലനാവസ്ഥയാണ് മനുഷ്യന്റെ സുഖവും ആരോഗ്യവും ക്രമീകരിക്കുന്നതെന്നും ശാസ്തം പറയുന്നു. വീടുകളെ സംബന്ധിച്ചിടത്തോളം വാതിലുകളുടെ സ്ഥാനത്തിന് വാസ്തുവില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വീടിന്റെ പ്രധാന വാതില്‍ കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കുകളില്‍ വരുന്നതാണ് ഏറ്റവും ഉത്തമം. തെക്ക് വശത്ത് പ്രധാന വാതില്‍ വരുന്നത് പൊതുവേ അനുവര്‍ത്തിക്കാറില്ല. എന്നാല്‍ മഹാദിക്കുകളില്‍ ഒന്നായ തെക്കിനെ മോശം എന്ന് കണക്കാക്കി തള്ളി കളയേണ്ടതില്ലെന്നും മറ്റു ചില ക്രമീകരണങ്ങളോടെ തെക്ക് ദിക്കിലെ വാതില്‍ ഐശ്വര്യം നല്‍കുന്ന രീതിയില്‍ ഉപയോഗിക്കാമെന്നും വാസ്തു പറയുന്നു. വീട് പണിയുന്ന വേളയില്‍ മദ്ധ്യഭാഗമായ ബ്രഹ്മസ്ഥാനം അടയാതെ ശ്രദ്ധിക്കണം. അകത്ത് സ്റ്റെയര്‍ കേസ് പണിയുമ്പോള്‍ വടക്ക് കിഴക്കേ മൂലയില്‍ നിന്നോ അല്ലെങ്കില്‍ വീടിന് മദ...

എന്താണ് ദൃഷ്ടിദോഷം ? എങ്ങനെയാണ് വീടിനെ ദൃഷ്ടിദോഷം ബാധിക്കുക ?

Image
എന്താണ് ദൃഷ്ടിദോഷം ? എങ്ങനെയാണ് വീടിനെ ദൃഷ്ടിദോഷം ബാധിക്കുക ? ഒരു വ്യക്തിയുടെ നോട്ടത്തിലൂടെയുള്ള ദോഷം മറ്റൊരു വ്യക്തിക്കോ അയാളുടെ വീടിനോ അല്ലെങ്കില്‍ വാഹനത്തിനോ മറ്റോ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകളോ നാശങ്ങളോ സംഭവിക്കും എന്ന ഒരു നാടോടി വിശ്വാസമാണ് ദൃഷ്ടിദോഷം അഥവാ കണ്ണുദോഷം എന്നാണ് പൂര്‍വികര്‍ അഭിപ്രായപ്പെടുന്നത്. ഒരു അന്ധവിശ്വാസം മാത്രമാണ് ഇതെന്ന് തോന്നാമെങ്കിലും വാസ്തുശാസ്ത്രത്തില്‍ ഈ ദോഷത്തെക്കുറിച്ച് പറയുന്നുണ്ട്.   ഏതൊരാളുടേയും സ്വപ്നമാണ് സ്വന്തമായൊരു വീട്. വളരെക്കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി വളരെ ആഗ്രഹിച്ച് മനോഹരമായ വീട് വച്ചിട്ട് അതില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്തു കാര്യം ?  ആയതിനാല്‍ വീടിന്റെ പണിപൂര്‍ത്തിയാകുന്നതിനു മുന്‍പ് ചില മുന്‍കരുതലുകളെടുക്കുന്നത് ഉത്തമമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.    വീടിന്റെ മുന്‍ഭാഗത്തെ അതിമനോഹരമായ എലിവേഷന്‍ ഏതൊരാളുടേയും ദൃഷ്ടിയെ ആകര്‍ഷിക്കും. 'കൊള്ളാം' എന്ന് മനസ്സിലെങ്കിലും അവര്‍ അഭിപ്രായം പറയും. ദോഷദൃഷ്ടിയള്ള ഒരാളാണെങ്കില്‍ 'ഓഹോ ഇവന് ഇത്രയും വലിയ കൊട്ടാരം തന്നെ വേണമായ...

അറിഞ്ഞോളൂ... ഈ വൃക്ഷങ്ങളൊന്നും ഗൃഹ നിര്‍മ്മാണത്തിന് അനുയോജ്യമല്ല !

Image
ദൈവവിശ്വാസമില്ലാത്ത ആളുകള്‍ പോലും വീട് വെയ്ക്കുന്ന വേളയില്‍ വാസ്തുശാസ്ത്രം നോക്കുന്നത് പതിവാണ്. വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അതിലെ ഓരോ ഭാഗങ്ങളുടേയും സ്ഥാനങ്ങള്‍ കൃത്യമായിരിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. അത് വീടിന്റെ മാത്രമല്ല, അതില്‍ താമസിക്കുന്നവരുടെ ജീവിതത്തിന്റേയും ഒരു ക്രമപ്പെടുത്തലാണെന്നും പറയുന്നു.   വള്ളികളോടു ചേർന്നു വളരുന്ന മരങ്ങളായ ഇത്തി പോലുള്ളവയും ലതകളാല്‍ ചുറ്റപ്പെട്ട വൃക്ഷങ്ങളും അകത്തു ദ്വാരമുള്ള തരത്തിലുള്ള വൃക്ഷങ്ങളും പുഴുക്കള്‍ കാണപ്പെടുന്ന വൃക്ഷങ്ങളും മുള്ളുള്ള വൃക്ഷവും ഗൃഹ നിര്‍മ്മാണ ഉപയോഗത്തിന് ഗുണകരമല്ലെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. മനുഷ്യരും ദേവന്മാരും പ്രാര്‍ഥിക്കുന്ന വൃക്ഷമായ അരയാലും ദേവസ്ഥാപനം ചെയ്തിട്ടുള്ള വൃക്ഷങ്ങളും വഴിയിലും ഭൂതവാസം ഉള്ളയുടത്തുമുള്ള വൃക്ഷങ്ങളും ഒഴിവാക്കേണ്ടതാണ്.        സർപ്പവാസമുള്ളതും ഉണങ്ങിയതും കാറ്റിൽ ഒടിഞ്ഞോ കട പുഴകിയോ വീണതും തീപിടിച്ചതുമായവയും ഗുണകരമല്ല. കൂടാതെ ഇടിമിന്നലേറ്റതോ ആനകുത്തിയതോ ആയ വൃക്ഷവും ഉപയോഗശൂന്യമാണ്. ദേവ...

ഉറപ്പിച്ചോളൂ... ഇങ്ങനെയുള്ള ഭൂമിയിലാണ് വീട് വയ്ക്കുന്നതെങ്കില്‍ ദുഷ്കീര്‍ത്തിയാണ് ഫലം !

Image
ഉറപ്പിച്ചോളൂ... ഇങ്ങനെയുള്ള ഭൂമിയിലാണ് വീട് വയ്ക്കുന്നതെങ്കില്‍ ദുഷ്കീര്‍ത്തിയാണ് ഫലം ! ഏതൊരാളുടേയും സ്വപ്നമാണ് സ്വന്തമായൊരു വീട്. അതുകൊണ്ടു തന്നെ വീട് വയ്ക്കാനുള്ള ഭൂമിയുടെ ആകൃതി എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി വാസ്തു ആചാര്യന്മാര്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. സമചതുരത്തിലുള്ളതോ ദീര്‍ഘ ചതുരത്തിലുള്ളതോ ആയ ഭൂമിയാണ് ഗൃഹനിര്‍മ്മാണത്തിന് ഏറ്റവും ഉത്തമം എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്.    എന്നാല്‍ വീടുനിര്‍മാണത്തിനായി നമുക്ക് ലഭിക്കുന്ന ഭൂമി എല്ലായ്പ്പോളും അത്തരത്തിലുള്ളതായിരിക്കണമെന്നില്ല. ആകൃതി ഇല്ലാത്ത ഭൂമിയാണ് കൈവശമെത്തുന്നതെങ്കില്‍ അത് നിശ്ചിത അളവില്‍ ക്രമീകരിച്ച് ഉത്തമ രൂപത്തിലേക്ക് മാറ്റിയെടുക്കേണ്ടതാണ്. ചതുരാകൃതിക്ക് പുറത്തേക്കുള്ള തള്ളലുകള്‍ മുറിച്ചു മാറ്റിയോ അല്ലെങ്കില്‍ മതില്‍ കെട്ടിയോ ഭൂമിയെ അനുയോജ്യമായ രൂപത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. അതുപോലെ മുന്‍വശത്താണ് അധികമായി തള്ളല്‍ വരുന്നതെങ്കില്‍ ആ ഭാഗം നല്ലൊരു പൂന്തോട്ടമായി മാറ്റി വീടിന് ഭംഗിയേകുന്നതും നല്ലതാണ്.   തെക്ക് കിഴക്ക് ഭാഗത്തെയാണ് അഗ്നിമൂല എന്ന് പറയുന്നത്. ഈ ഭാഗത്ത് പ...

വീട്ടില്‍ നടുമുറ്റം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം !

Image
വീട്ടില്‍ നടുമുറ്റം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം ! പഴയ നാലുകെട്ട് രീതിയിലുള്ള ഒട്ടുമിക്ക ഗൃഹത്തിന്റെയും നടുവിലായി നടുമുറ്റം ഉണ്ടായിരിക്കും. ഈ നടുമുറ്റം അഥവാ അങ്കണം നിര്‍മ്മിക്കുന്ന വേളയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നാണ് വാസ്തു ആചാര്യന്മാര്‍ പറയുന്നത്. നടുമുറ്റം എപ്പോഴും സമചതുരത്തിലായിരിക്കുന്നതാണ് ഉത്തമമെന്നാണ് വാസ്തു പറയുന്നത്.     ആവശ്യമെങ്കില്‍ ദീര്‍ഘചതുരത്തിലും അങ്കണം നിര്‍മ്മിക്കാമെന്നും വാസ്തു പറയുന്നുണ്ട്. ദീര്‍ഘചതുരമാണെങ്കില്‍ തെക്ക്‌-വടക്ക്‌ ദിശയിലായിരിക്കണമെന്നും ആ ഭാഗത്താണ് നീളം കൂടുതല്‍ വരേണ്ടതെന്നും അത്തരത്തില്‍ ചെയ്യുന്നത് ഉത്തമമാണെന്നും വാസ്തു പറയുന്നു.   ഭൂമിയുടെ ഭ്രമണപഥത്തിന്‌ ലംബമായി അങ്കണം വരുന്നതുകൊണ്ടാണ്‌ തെക്ക്‌-വടക്ക്‌ ഭാഗത്ത് ദീര്‍ഘചതുരം ഉത്തമമാണെന്നു പറയുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു‌. അതേസമയം, ഇത്തരത്തില്‍ കിഴക്ക്‌ - പടിഞ്ഞാറായാണ് നടുമിറ്റം നിര്‍മ്മിക്കുന്നതെങ്കില്‍ അത് ഉത്തമമല്ലെന്നും വാസ്തു പറയുന്നു. 

സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാന്‍ ഇതാ ചില എളുപ്പ വഴികള്‍ !

Image
സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാന്‍ ഇതാ ചില എളുപ്പ വഴികള്‍ ! ഐശ്വര്യത്തിനൊപ്പം വീട്ടില്‍ സമ്പത്തും സമാധനവും കുന്നു കൂടണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍, എത്ര ശ്രമിച്ചിട്ടും വീട്ടില്‍ സമ്പത്ത് നിലനില്‍ക്കുന്നില്ല എന്ന പരാതിയുള്ളവരാണ് ഭൂരിഭാഗവും. പണവരവ് ധാരാളം, എന്നാല്‍ എല്ലാം ചെലവാകാന്‍ അധികസമയമൊന്നും എടുക്കുന്നുമില്ല. ഈ പ്രശങ്ങള്‍ക്ക്  പരിഹാരമായി ഇവയൊന്ന് ശ്രദ്ധിച്ചാല്‍ മത്. സാമ്പത്തിക നിലയും വാസ്തു ശാസ്ത്രവും തമ്മിലുള്ള ബന്ധം മനസ്സിലാക്കിയാല്‍ ഈ പ്രശനങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞേക്കും.   പണം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന് തോന്നുന്നു എങ്കില്‍ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയ്ക്ക് കട്ടിയുള്ള, ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ സൂക്ഷിക്കുക. ഒരു ലൈറ്റ് എങ്കിലും രാത്രി മുഴുവന്‍ പ്രകാശിക്കാനും അനുവദിക്കണം. ഇത് ധനവരവിനെ പ്രോത്സാഹിപ്പിക്കും എന്നാണ് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.   പണപ്പെട്ടി അല്ലെങ്കില്‍ സേഫ് പ്രതിഫലിപ്പിക്കത്തക്ക രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. പണം അനാവശ്യമായി ചെലവാകാതെ ഇരിക്കണമെങ്കില്...

വീടിന്റെ തറയേക്കാള്‍ ഉയരത്തിലാണോ തുളസിത്തറ നില്‍ക്കുന്നത് ? സൂക്ഷിക്കണം... ദോഷമാണ് !

Image
പഴയ നാലുകെട്ട് രീതിയിലുള്ള ഒട്ടുമിക്ക വീടുകളുടേയും നടുവിലായി നടുമുറ്റം ഉണ്ടാകാറുണ്ട്. ഈ നടുമുറ്റത്തിന്റെ വടക്കു-കിഴക്കേ മൂലയിലായിരിക്കണം മുല്ലത്തറയുടെ സ്ഥാനമെന്നാ‍ണ് വാ‍സ്തു പറയുന്നത്. നടുമുറ്റത്തല്ലെങ്കില്‍പോലും  മുല്ലത്തറ  വീടിന്റെ വടക്കുകിഴക്കെ മുറ്റത്താണ്‌ വേണ്ടതെന്നാണ് വാസ്തു ആചാ‍ര്യന്മാര്‍ പറയുന്നത്‌.    ഇപ്പോള്‍ ഉള്ള ഒട്ടു മിക്ക വീടുകളും ഏകശാലയാണ്. ഇത്തരം വീടുകള്‍ക്ക് തെക്കിനിപ്രാധാന്യം അല്ലെങ്കില്‍ പടിഞ്ഞാറ്റിനിയാണ് പ്രാധാന്യം എന്നതാണ് തത്വം. വീടിന്റെ വടക്കുവശത്താണ്‌ അങ്കണം നിര്‍മ്മിക്കുന്നത് എന്നതാണ് തെക്കിനി പ്രാധാന്യമായ വീട് എന്നതിനര്‍ഥം. അതിനാല്‍ തെക്കിനിപ്പുര മാത്രമുള്ള വീടുകളില്‍ വടക്കേമുറ്റത്ത്‌ മദ്ധ്യത്തില്‍നിന്നു കിഴക്കോട്ടുമാറിയായിരിക്കണം  തുളസിത്തറ  പണിയേണ്ടത്‌.   വീടിന്റെ അങ്കണം കിഴക്കുവശം എന്ന രീതിയില്‍ വരുന്നതിനെയാണ് പടിഞ്ഞാറ്റിനി എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ പടിഞ്ഞാറുള്ള വീടുകള്‍ക്ക് കിഴക്കേ മുറ്റത്ത്‌ മദ്ധ്യത്തില്‍ നിന്നും വടക്കുമാറിയാണ്‌ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്നും വാസ്തു പറയുന്നു‌. എവിടെയാണെങ്കിലും ...

ഗൃഹത്തില്‍ സ്ഥാനം തെറ്റിയ വാതിലുകളുണ്ടോ ? ഉറപ്പിച്ചോളൂ... സമ്പത്ത് ക്ഷയിക്കും !

Image
ഗൃഹത്തില്‍ സ്ഥാനം തെറ്റിയ വാതിലുകളുണ്ടോ ? ഉറപ്പിച്ചോളൂ... സമ്പത്ത് ക്ഷയിക്കും ! പുതിയ വീട്ടില്‍ താമസമാക്കിയ ശേഷം രോഗമൊഴിഞ്ഞിട്ട് നേരമില്ല, പുതിയ വീട്ടില്‍ താമസം തുടങ്ങിയ ശേഷം സമ്പാദിക്കുന്ന ധനം മുഴുവന്‍ ചിലവായി പോകുന്നു... ചില ആളുകള്‍ പറയുന്ന വാക്കുകളാണ് ഇത്. എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ പറയുന്നതെന്ന് ആരും ചിന്തിക്കാറില്ല. എന്നാല്‍ അറിഞ്ഞോളൂ... പുതുതായി നിര്‍മ്മിച്ചതോ അല്ലെങ്കില്‍ വാങ്ങിച്ചതോ ആയ വീടാണ് അവിടുത്തെ വില്ലന്‍.   വാങ്ങിയതോ, നിര്‍മ്മിച്ചതോ ആയ വീട്ടില്‍ താമസം തുടങ്ങിയത് മുതലാണെന്ന് പറയപ്പെടുന്നത് കൊണ്ടുതന്നെ മനസ്സിലാക്കാം, ആ പറഞ്ഞ വീട്ടില്‍ താമസിയ്ക്കുന്ന ആളെ ദോഷകരമായ സ്വാധീനിക്കുന്ന എന്തോ ഒരു നിര്‍മ്മിതി അവിടെ ഉണ്ടെന്ന്. അതുപോലെ നിലവിലുളള വീട്ടില്‍ ശാസ്ത്രം അനുവദിക്കുന്നത് പ്രകാരമല്ലാത്ത നിര്‍മ്മിതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതിനാലും ഈ വീട്ടില്‍ താമസം ഉളള ആളുകളെ അത് ദോഷമായി സ്വാധീനിക്കപ്പെട്ടേക്കും.   ഗൃഹത്തിന്റെ പ്രധാന വാതിലിന് നേരെയുളള തടസങ്ങള്‍, സ്ഥാനം തെറ്റിയ വാതിലുകള്‍, ജനാലകള്‍, കിണറുകള്‍ എന്നിവയെല്ലാം നിത്യരോഗ കാരണങ്ങളായാണ് ...

ഈ നിറങ്ങളാണോ വീടിന് നല്‍കിയിരിക്കുന്നത് ? എങ്കില്‍ അവിടെ ശാന്തിയും സമാധാനവും ഉറപ്പ് !

Image
ഈ നിറങ്ങളാണോ വീടിന് നല്‍കിയിരിക്കുന്നത് ? എങ്കില്‍ അവിടെ ശാന്തിയും സമാധാനവും ഉറപ്പ് ! കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് അവയ്ക്ക് അനുയോജ്യമായ നിറങ്ങള്‍ നല്‍കുക എന്നതും. വര്‍ണങ്ങള്‍ക്ക് മനസ്സിനോട് സംവദിക്കാനുള്ള പ്രത്യേക കഴിവുണ്ടെന്നും സാന്ത്വനിപ്പിക്കാനും ഉത്സാഹം നല്‍കാനും വര്‍ണങ്ങള്‍ക്ക് കഴിയുമെന്നുമാണ് വാസ്തു ശാസ്ത്രം പറയുന്നത്.   തെറ്റായ വര്‍ണങ്ങള്‍ തെറ്റായ വികാരങ്ങള്‍ സൃഷ്ടിക്കും. അതായത്, നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാര്യമായ സമീപനം ഉണ്ടാവണം അല്ലെങ്കില്‍, ഒരു പക്ഷേ നിങ്ങളുടെ ചുവരുകള്‍ ഉത്സാഹത്തിനു പകരം നിരുത്സാഹം പ്രസരിപ്പിച്ചേക്കാമെന്നും വാസ്തു പറയുന്നു.   നിറങ്ങളെ തീക്ഷ്ണത കൂടിയ നിറങ്ങള്‍ എന്നും തീക്ഷ്ണത കുറഞ്ഞ നിറങ്ങള്‍ എന്നും രണ്ടായി തരം തിരിക്കാം. ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങിയവയെ ആദ്യത്തെ ഗണത്തില്‍ പെടുത്താം. പച്ച, നീല തുടങ്ങിയവ ശാന്തി നല്‍കുന്ന നിറങ്ങളായും കണക്കാക്കുന്നു.   വിശാലമായ മുറികള്‍ക്ക് തീക്ഷണതയുള്ള നിറങ്ങള്‍ നല്‍കിയാല്‍ ആ മുറികള്‍ക്ക് വിസ്താരം തീരെ കുറഞ്ഞതായി തോന്നാം. അതേപോലെ, ഉയരം കൂടിയ ...

അറിയാമോ ? എങ്ങനെയുള്ള മുറിയായിരിക്കണം അതിഥികള്‍ക്കായി ഒരുക്കേണ്ടതെന്ന് ?

Image
അറിയാമോ ? എങ്ങനെയുള്ള മുറിയായിരിക്കണം അതിഥികള്‍ക്കായി ഒരുക്കേണ്ടതെന്ന് ? ഇന്നത്തെ വീടുകളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് അതിഥിമുറി. സമൂഹത്തിലെ നിങ്ങളുടെ സ്ഥാനമുറപ്പിക്കല്‍ കൂടിയാണ് അതിഥി മുറി ഭംഗിയായി അലങ്കരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിഥികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന തരത്തില്‍ വളരെ ലളിതമായായിരിക്കണം ഇത് അലങ്കരിക്കേണ്ടത്. നിങ്ങള്‍ ഒരു വീട്ടിലേക്ക് അതിഥിയായി ചെല്ലുന്ന വേളയില്‍ അവിടെ എന്തെല്ലാമാണോ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, അതുപോലെയുള്ള മുറിയായിരിക്കണം നിങ്ങളും ഒരുക്കാന്‍ ശ്രദ്ധിക്കേണ്ടത്.   സാധാരണയായി മറ്റു മുറികളുടെ അത്രതന്നെ വലുപ്പം അതിഥിമുറികള്‍ക്ക് ഉണ്ടാകാറില്ല. അതുകൊണ്ട് ഒരിഞ്ചു സ്ഥലംപോലും പാഴാക്കാത്ത തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വലിയ കട്ടിലുകള്‍ക്കു പകരം സോഫാസെറ്റോ മടക്കിവയ്ക്കാവുന്ന തരത്തിലുള്ള കട്ടിലുകളോ ഇവിടെ ഉപയോഗിക്കുന്നത് നല്ലതാണ്. സോഫാം കം ബെഡ് എന്നതായിരിക്കും ഇത്തരം മുറികളിലേക്ക് ഏറ്റവും അനുയോജ്യം.    എപ്പോഴും ഉപയോഗിക്കാത്ത മുറിയായതു കൊണ്ടുതന്നെ കൂടുതല്‍ അലങ്കാരവസ്തുക്കളൊന്ന...

വീടിന്റെ പ്രധാന വാതിലും കിടപ്പുമുറിയുടെ വാതിലും ഒരേ നേര്‍രേഖയിലാണോ ? സംഗതി പ്രശ്നമാണ് !

Image
വീടിന്റെ പ്രധാന വാതിലും കിടപ്പുമുറിയുടെ വാതിലും ഒരേ നേര്‍രേഖയിലാണോ ? സംഗതി പ്രശ്നമാണ് ! ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കൈവരുത്താന്‍ വാസ്തു ശാസ്ത്ര വിധികള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. സമകാലിക ജീവിതത്തില്‍ സുഖകരമായ ദാമ്പത്യത്തിന്റെയും സ്വകാര്യതയുടെയും ഇടമാണ് കിടപ്പുമുറി. അതുകൊണ്ടുതന്നെ കിടപ്പുമുറിയുടെ കാര്യത്തിലും വാസ്തുവിന് വലിയ സ്ഥാനമാണുള്ളത്. 'രതികക്ഷ' എന്ന പേരിലാണ് പ്രധാന കിടപ്പുമുറി അറിയപ്പെടുന്നത്. ഇവിടെയാണ്‌ ഭാര്യാഭര്‍ത്താക്കന്മാര്‍ ഉറങ്ങേണ്ടതെന്നാണ് വാസ്തു വിദഗ്ദര്‍ പറയുന്നത്. കന്നിമൂലയിലെ കിടപ്പ് മുറിയുടെ തറ അല്പം ഉയര്‍ത്തിക്കെട്ടുന്നത് നല്ലതാണ്. ദീര്‍ഘ ചതുരത്തിലായിരിക്കണം മുറിയുടെ രൂപകല്പന. വീട്ടിലെ പ്രധാന മുറിയിലേക്കു അതിഥികള്‍ കടന്നു വരുന്ന വേളയില്‍ കിടപ്പുമുറിയുടെ വാതിലില്‍കൂടി ഉള്‍വശം കാണരുതെന്നും വാസ്തു പറയുന്നു.  ഇത്തരത്തില്‍ കാണാന്‍ ഇടയായാല്‍ ദമ്പതികള്‍ തമ്മിലുള്ള ഐക്യം തകരുമെന്നാണ് വിശ്വാസം. അതുപോലെ പ്രധാന വാതിലും കിടപ്പുമുറിയുടെ വാതിലും നേര്‍രേഖയില...

വാസ്തു നോക്കാതെയാണോ പൂന്തോട്ടം നിര്‍മിച്ചത് ? വെറുതെയല്ല ഈ അവസ്ഥ !

Image
വാസ്തു നോക്കാതെയാണോ പൂന്തോട്ടം നിര്‍മിച്ചത് ? വെറുതെയല്ല ഈ അവസ്ഥ ! വീട് നിര്‍മാണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, വീട്ടിലെ പൂന്തോട്ടത്തിന്റെ കാര്യത്തിലും പ്രധാനമായ ഒന്നാണ് വാസ്തു ശാസ്ത്രം. വാസ്തു ശാസ്ത്രമനുസരിച്ച് പൂന്തോട്ടം ക്രമീകരിക്കുകയാണെങ്കില്‍ സാമ്പത്തികലാഭം നല്‍കുമെന്നാണ് പറയപ്പെടുന്നു. വാസ്തു അനുസരിച്ച് തോട്ടത്തില്‍ പല ചെടികളും ഒഴിവാക്കേണ്ടതുണ്ട്. എന്നാല്‍ പൂന്തോട്ടം നിര്‍മിക്കുന്ന പലര്‍ക്കും ഇതേക്കുറിച്ച് അറിവില്ലെന്നതാണ് വാസ്തവം.    വാസ്തുപ്രകാരം ഈ വിധത്തിലാണ് തോട്ടത്തില്‍ ചെടികള്‍ വയ്ക്കുന്നതെങ്കില്‍ അത് സാമ്പത്തികലാഭം കൊണ്ടുവരുമെന്നാണ് വിശ്വാസം. സ്ഥാനം നോക്കുന്ന വേളയില്‍ കിഴക്കു ദിക്കാണ് പൂന്തോട്ടമുണ്ടാക്കാന്‍ ഏറെ ഉത്തമം. വാസ്തു ശാസ്ത്രം അനുശാസിയ്ക്കുന്ന ഒരു ഭാഗമാണിത്. വലിയ ഉയരമുള്ള ചെടികള്‍ വീടുകളിലെ പൂന്തോട്ടങ്ങളില്‍ വയ്ക്കാന്‍ പാടില്ല. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുമെന്നും വാസ്തു പറയുന്നു. മാത്രമല്ല, ധനവരവും തടയുമെന്നും പറയുന്നു.    അതുപോലെ മുള്ളുള്ളതോ പാല്‍ വരുന്നതോ ആയ, അതായത് വെള്ളനിറത്തിലെ ദ്രാവകം വരുന്ന തരത്തിലുള്ള ചെടികള്‍ തോട...
Image
ഗൃഹപ്രവേശനത്തിന് വലതുകാല്‍ വച്ച് കയറണം; ഈ ആചാരത്തിനു പിന്നില്‍ എന്താണെന്ന് അറിയാമോ ? വീട്ടിലെ താമസം മംഗളമാവണമെങ്കില്‍ വലതുകാല്‍ വച്ച് കയറണമെന്നാണ് ആചാര്യന്‍‌മാര്‍ ഉപദേശിക്കുന്നത്. പുതിയ വീട്ടിലോ വാടക വീട്ടിലോ താമസം ആരംഭിക്കുന്ന വേളയിലാണ് ഇത്തരത്തില്‍ ചെയ്യേണ്ടതെന്നും അവര്‍ പറയുന്നു.    പലപ്പോഴും അജ്ഞത മൂലം നാം ഇടതുകാല്‍ വച്ചായിരിക്കും ഗൃഹത്തിലേക്ക് ആദ്യമായി കയറിച്ചെല്ലുന്നത്. ഇതിനു കാരണം വലതുകാല്‍ ചവിട്ടണമെന്ന ഉപദേശം തെറ്റായി മനസ്സിലാക്കുന്നതാണ്.    അതായത്, ഗൃഹപ്രവേശമായിരുന്നാലും നവ വധുവും വരനും വീട്ടിലേക്ക് കടക്കുമ്പോഴായാലും മിക്കപ്പോഴും വീടിന്റെ പടിയിലായിരിക്കും വലതുകാല്‍ ചവിട്ടി കയറുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് ഇടതു പാദം ചവിട്ടിയാണെന്ന കാര്യം നാം പരിഗണിക്കാതെയും പോകുന്നു.   ഇത്തരം തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രമിക്കേണ്ടതാണ്. വാതിലിനോട് അടുത്ത പടിയില്‍ ഇടതു പാദം ചവിട്ടി വലതു പാദം അകത്തേക്ക് വച്ച് വേണം ഗൃഹപ്രവേശം നടത്തേണ്ടത്.

കണ്ണാടികള്‍ വീടിനു മുന്നില്‍ തൂക്കുന്നത് ധനത്തെ ആകര്‍ഷിക്കും

Image
കണ്ണാടികള്‍ വീടിനു മുന്നില്‍ തൂക്കുന്നത് ധനത്തെ ആകര്‍ഷിക്കും ഒരു കണ്ണാടി, അതിന് എന്തൊക്കെ പ്രയോജനങ്ങള്‍ ഉണ്ടെന്ന് സാധാരണഗതിയില്‍ പ്രവചിക്കാന്‍ എളുപ്പമാണ്. എന്നാല്‍, ഫെംഗ്ഷൂയി ശാസ്ത്രമനുസരിച്ച് കണ്ണാടിക്ക് പ്രയോജനങ്ങള്‍ പലതാണ്.   ഫെംഗ്ഷൂയി ഊര്‍ജ്ജ ക്രമീകരണത്തില്‍ വളരെ പ്രാധാന്യമുള്ള വസ്തുവാണ് കണ്ണാടി. കണ്ണാടികള്‍ വിസ്തീര്‍ണം കൂട്ടാന്‍ പ്രയോജനപ്പെടുത്താം. അനാവശ്യ ഊര്‍ജ്ജത്തെ വ്യതിചലിപ്പിക്കാനും പ്രയോജനപ്പെടുത്താം. ഭിത്തിയുടെ വലിപ്പം ക്രമീകരിക്കാനും വേണമെങ്കില്‍ ഒരു ഭിത്തിയെ മറയ്ക്കാനും കണ്ണാടി ഉപകരിക്കും.   ഫെംഗ്ഷൂയിയില്‍ പല തരത്തിലുള്ള കണ്ണാടികള്‍ പ്രചാരത്തിലുണ്ട്. ഇതില്‍ വൃത്താകൃതിയിലുള്ളതിനും അഷ്ടഭുജാകൃതിയിലുള്ളതിനുമാണ് കൂടുതല്‍ പ്രചാരം.   ചെറു കണ്ണാടികള്‍ സ്ഥാപിക്കുന്നതിനെ ഫെംഗ്ഷൂയി വിദഗ്ധര്‍ അനുകൂലിക്കില്ല. കാരണം, അതിലൂടെയുള്ള പ്രതിഫലനങ്ങള്‍ ചെറുതാവുമെന്നത് തന്നെ. തെളിച്ചമില്ലാത്ത കണ്ണാടിയും ഉപയോഗിക്കുന്നത് അനുകൂല ഫലം തരണമെന്നില്ല. കണ്ണാടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ വലുപ്പമുള്ളതും തെളിച്ചമുള്ളതും ആയിരിക്കണം.    കണ്ണാടികള്‍ വയ്ക്ക...

സര്‍വ്വദോഷ പരിഹാരത്തിന് വാസ്തുയന്ത്രങ്ങള്‍

Image
സര്‍വ്വദോഷ പരിഹാരത്തിന് വാസ്തുയന്ത്രങ്ങള്‍ വാസ്തു ദോഷങ്ങള്‍ക്ക് പരിഹാരമായാണ് വാസ്തുയന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. നിര്‍മ്മാണ രീതിയിലുള്ള പ്രശ്നങ്ങള്‍, സ്ഥലത്തിന്റെ ദോഷം എന്നിവ മാറ്റുന്നതിന് വാസ്തു യന്ത്രങ്ങള്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.  വീടിന്റെ തെക്ക് കിഴക്ക് ഭാഗം അളവിലും ദീര്‍ഘമായി വന്നാല്‍ രുദ്ര യന്ത്രമാണ് സ്ഥാപിക്കേണ്ടത്. അതേസമയം, തെക്ക് പടിഞ്ഞാറ് ഭാഗത്ത് കിണറുണ്ടെങ്കില്‍ ആ വീട്ടില്‍ സുദര്‍ശന യന്ത്രം സ്ഥാപിക്കണം.  വടക്ക് പടിഞ്ഞാറ് ഭാഗത്ത് ദീര്‍ഘമായുള്ള നിര്‍മ്മാണം നടന്നിട്ടുണ്ട് എങ്കിലും വീട് വൃത്താകൃതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത് എങ്കിലും സുദര്‍ശനയന്ത്ര സ്ഥാപനം നടത്തി ദോഷങ്ങളെ മറികടക്കാം. വീടിന് തെക്കോട്ടാണ് ദര്‍ശനമെങ്കില്‍ ആ വീട്ടില്‍ മൃത്യുഞ്ജയ യന്ത്രം സ്ഥാപിക്കണം. കിഴക്കും വടക്കും സ്ഥലലഭ്യതയില്ലാത്തിടത്തും ശ്മശാനത്തിന്റെ സാമീപ്യമുള്ളിടത്തും മൃത്യുഞ്ജയ യന്ത്രം സ്ഥാപിച്ച് ദോഷപരിഹാരം നേടാം.

വാസ്‌തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുണ്ടാകും!

Image
വാസ്‌തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുണ്ടാകും! പ്രതീക്ഷയോടെ ആരംഭിച്ച കുടുംബ ജീവിതത്തില്‍ കലഹമുണ്ടാകുന്നത് എല്ലാവരെയും നിരാശയിലേക്ക് തള്ളിവിടും. എത്ര പൊരുത്തപ്പെടാന്‍ ശ്രമിച്ചിട്ടും കലഹങ്ങള്‍ ഉണ്ടാകുന്നത് ബന്ധങ്ങളില്‍ വിള്ളലുണ്ടാകുന്നതിന് കാരണമാകും.   എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കാത്ത ചില കാര്യങ്ങളുണ്ട്. വീടിന്റെ വാസ്‌തു ശരിയല്ലെങ്കില്‍ വീട്ടില്‍ വഴക്കുകളുണ്ടാകും. തെക്കു പടിഞ്ഞാറായി വീട് പണിതാല്‍ കലഹം വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.   തെക്കു കിഴക്കു വരുന്ന രീതിയില്‍ വീടുപണിതാല്‍ ഭയമായിരിക്കും ഫലം. ഈ വസ്‌തുതകള്‍ മനസിലാക്കി വേണം വീട് നിര്‍മിക്കാന്‍. ചെറിയ കാര്യങ്ങള്‍ പോലും നിസാരമായി തള്ളിക്കളയരുത്. വീടിന്റെ മുറികളുടെ കാര്യത്തിലും അതീവ ശ്രദ്ധവേണം.   വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്കല്ല തുറക്കുന്നത് എന്ന് ഉറപ്പുവരുത്തണം. പ്രധാനവാതിലില്‍ നിഴല്‍ വീഴാത്ത വിധമായിരിക്കണം വീടിന്റെ നിര്‍മ്മാണം. താഴത്തെ നിലയിലുള്ള വാതിലുകളുടെയും ജനാലകളുടെയും എണ്ണം മുകളിലത്തെ നിലയിലുള്ളവയുടെ എണ്ണത്തെക്കാള്‍ കൂടിയിരിക്കണം.   വീടി...

വീടിനുള്ളില്‍ പഠനസമയത്ത് കുട്ടികള്‍ ഇരിക്കേണ്ടതെവിടെ?

Image
വീടിനുള്ളില്‍ പഠനസമയത്ത് കുട്ടികള്‍ ഇരിക്കേണ്ടതെവിടെ? ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കൈവരുത്താന്‍ വാസ്തു ശാസ്ത്ര വിധികള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അറിഞ്ഞിരിക്കേണ്ട ചില വാസ്തു വിധികള്‍ ഇതാ:   വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്കല്ല തുറക്കുന്നത് എന്ന് ഉറപ്പുവരുത്തണം. പ്രധാനവാതിലില്‍ നിഴല്‍ വീഴാത്ത വിധമായിരിക്കണം വീടിന്റെ നിര്‍മ്മാണം. താഴത്തെ നിലയിലുള്ള വാതിലുകളുടെയും ജനാലകളുടെയും എണ്ണം മുകളിലത്തെ നിലയിലുള്ളവയുടെ എണ്ണത്തെക്കാള്‍ കൂടിയിരിക്കണം.   വീടിന്റെ വടക്കു കിഴക്ക് മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. വീടിനു മുന്നില്‍ പാഴ്‌വസ്തുക്കള്‍ കൂട്ടിയിടരുത്. ഉപയോഗയോഗ്യമല്ലാത്ത വസ്തുക്കള്‍ വീടിനുള്ളില്‍ സൂക്ഷിക്കരുത്. ബീമിനു താഴെ കിടക്ക സ്ഥാപിക്കരുത്. ടോയ്‌ലറ്റ്, അടുക്കള, പൂജാമുറി എന്നിവ ഒരിക്കലും അടുത്തടുത്തായി നിര്‍മ്മിക്കരുത്. സ്റ്റെയര്‍‌കെയ്സിനു താഴെ പൂജാമുറിയും ടോയ്‌ലറ്റും നിര്‍മ്മിക്കരുത്.   പ്രധാന വാതിലില്‍ നിന്നാല്‍ കാണു...

വടക്ക് - കിഴക്ക് ഭാഗത്തായാണോ അടുക്കളയുടെ സ്ഥാനം ? ആരോഗ്യപ്രശ്നങ്ങള്‍ വിട്ടൊഴിയില്ല !

Image
വടക്ക് - കിഴക്ക് ഭാഗത്തായാണോ അടുക്കളയുടെ സ്ഥാനം ? ആരോഗ്യപ്രശ്നങ്ങള്‍ വിട്ടൊഴിയില്ല ! നല്ല ആരോഗ്യവും അതുപോലെ അഭിവൃദ്ധിയും നല്കുന്നതായിരിക്കും താമസിക്കുന്ന സ്ഥലത്തിന്റെ വാസ്തു. അതായത് വാസ്തു നോക്കി ഒരു വീട് പണിതാല്‍ പുരോഗതി, സമ്പത്ത്, സമാധാനം എന്നിവ ലഭിക്കുമെന്ന് ചുരുക്കം. ദീര്‍ഘകാലമായി രോഗപീഡകളും അതുപോലെയുള്ള പ്രശ്നങ്ങളും അനുഭവിക്കുന്നവര്‍ വാസ്തുശാസ്ത്രമനുസരിച്ച് നിര്‍മ്മാണം നടത്തി ദിശയില്‍ വ്യത്യാസം വരുത്തിയാല്‍ അതില്‍ നിന്ന് മോചിതരാകുമെന്നാണ് വിശ്വാസം.  ഉറങ്ങുന്ന വേളയില്‍ ശിരസ്സ് തെക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയിലായിരിക്കണം വെക്കേണ്ടതെന്നാണ് വാസ്തു പറയുന്നത്. അതുപോലെ ശക്തമായ വെളിച്ചത്തിന് കീഴില്‍ ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുന്ന സമയത്ത് മുഖം കിഴക്കോട്ടോ അല്ലെങ്കില്‍ വടക്കോട്ടോ ആയിരിക്കണം. വീടില്‍ അടുക്കളയുടെ സ്ഥാനം തെക്ക്-കിഴക്ക് ദിശയിലായിരിക്കണമെന്നും വടക്ക്-കിഴക്കായുള്ള അടുക്കള സ്ത്രീകള്‍ക്ക് പലതരത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും വാസ്തു പറയുന്നു.  തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കണം പ്രായമായവരുടെ, അല്ലെങ്കില്‍ കുടുംബത്ത...