കണ്ണാടികള്‍ വീടിനു മുന്നില്‍ തൂക്കുന്നത് ധനത്തെ ആകര്‍ഷിക്കും


കണ്ണാടികള്‍ വീടിനു മുന്നില്‍ തൂക്കുന്നത് ധനത്തെ ആകര്‍ഷിക്കും

ഫെംഗ്ഷൂയി, കണ്ണാടി, വീട്, വാസ്തു, Fengshui, Mirror, Vastu, Astrology
ഒരു കണ്ണാടി, അതിന് എന്തൊക്കെ പ്രയോജനങ്ങള്‍ ഉണ്ടെന്ന് സാധാരണഗതിയില്‍ പ്രവചിക്കാന്‍ എളുപ്പമാണ്. എന്നാല്‍, ഫെംഗ്ഷൂയി ശാസ്ത്രമനുസരിച്ച് കണ്ണാടിക്ക് പ്രയോജനങ്ങള്‍ പലതാണ്.
 
ഫെംഗ്ഷൂയി ഊര്‍ജ്ജ ക്രമീകരണത്തില്‍ വളരെ പ്രാധാന്യമുള്ള വസ്തുവാണ് കണ്ണാടി. കണ്ണാടികള്‍ വിസ്തീര്‍ണം കൂട്ടാന്‍ പ്രയോജനപ്പെടുത്താം. അനാവശ്യ ഊര്‍ജ്ജത്തെ വ്യതിചലിപ്പിക്കാനും പ്രയോജനപ്പെടുത്താം. ഭിത്തിയുടെ വലിപ്പം ക്രമീകരിക്കാനും വേണമെങ്കില്‍ ഒരു ഭിത്തിയെ മറയ്ക്കാനും കണ്ണാടി ഉപകരിക്കും.
 
ഫെംഗ്ഷൂയിയില്‍ പല തരത്തിലുള്ള കണ്ണാടികള്‍ പ്രചാരത്തിലുണ്ട്. ഇതില്‍ വൃത്താകൃതിയിലുള്ളതിനും അഷ്ടഭുജാകൃതിയിലുള്ളതിനുമാണ് കൂടുതല്‍ പ്രചാരം.
 
ചെറു കണ്ണാടികള്‍ സ്ഥാപിക്കുന്നതിനെ ഫെംഗ്ഷൂയി വിദഗ്ധര്‍ അനുകൂലിക്കില്ല. കാരണം, അതിലൂടെയുള്ള പ്രതിഫലനങ്ങള്‍ ചെറുതാവുമെന്നത് തന്നെ. തെളിച്ചമില്ലാത്ത കണ്ണാടിയും ഉപയോഗിക്കുന്നത് അനുകൂല ഫലം തരണമെന്നില്ല. കണ്ണാടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ വലുപ്പമുള്ളതും തെളിച്ചമുള്ളതും ആയിരിക്കണം. 
 
കണ്ണാടികള്‍ വയ്ക്കേണ്ട സ്ഥലങ്ങളെ കുറിച്ചും ധാരണ ഉണ്ടായിരിക്കണം. ഇടനാഴിയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി നന്നല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. അഴുക്ക് നിറഞ്ഞസ്ഥലത്ത് കണ്ണാടി തൂക്കുന്നത് അഴുക്കിനെ പ്രതിഫലിപ്പിക്കുമെന്നതിനാല്‍ അതു ഒഴിവാക്കണം. കിടപ്പുമുറിയിലെ കണ്ണാടിയും ഒഴിവാക്കണമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ ഉപദേശിക്കുന്നത്.
 
ചെറിയ മുറികളില്‍ കണ്ണാടി ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ വലിപ്പമുണ്ടെന്ന് തോന്നിപ്പിക്കാം. ഒരു ഭിത്തി മറയ്ക്കേണ്ട ആവശ്യമുണ്ടായാലും കണ്ണാടി പ്രയോജനപ്രദം തന്നെ. കണ്ണാടികള്‍ വീടിനു മുന്നില്‍ തൂക്കുന്നത് ധനത്തെ ആകര്‍ഷിക്കും. വീടിന്‍റെ പ്രവര്‍ത്തി മണ്ഡലത്തിലാണ് കണ്ണാടി തൂക്കുന്നത് എങ്കില്‍ അത് ഉദ്യോഗത്തെ പോഷിപ്പിക്കും.

Comments

Popular posts from this blog

അറിഞ്ഞോളൂ... ഈ വൃക്ഷങ്ങളൊന്നും ഗൃഹ നിര്‍മ്മാണത്തിന് അനുയോജ്യമല്ല !

വീട്ടില്‍ നടുമുറ്റം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം !

എന്താണ് ഗൃഹാരംഭം ? താംബൂലചവര്‍ണ്ണ സമയമാണോ ഗൃഹാരംഭത്തിന് ഉത്തമം ?